കാഞ്ഞങ്ങാട്: ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ജീവം പരിപാടി പിടിഎ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ അനിതാ ജോസഫ് അധ്യക്ഷയായി.
ഇന്ത്യയില്‍ ഡയബറ്റിസിന്റെ ഹബ്ബായി മാറിയ കേരളത്തില്‍ കുട്ടികളിലും ഡയബറ്റിസ്, അതിരക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഏറി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ലയണ്‍ ഡിസ്ട്രിക്ട് 318 ജീവം പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള കലാലയങ്ങളിലെ ഒന്നര ലക്ഷം കുട്ടികള്‍ക്ക് ശാസ്ത്രീയ വ്യായാമ മുറകള്‍ പരിശീലിപ്പിക്കുന്നതാണ് പദ്ധതി. പ്രമുഖ യോഗ ഇന്‍സ്ട്രക്ടര്‍ ഇ രാജേന്ദ്രന്‍ നേതൃത്വം നല്‍കി.
സന്യാസിനി സഭ ജനറല്‍ കൗണ്‍സില്‍ അംഗം സിസ്റ്റര്‍ ജസീന്ത ഇറ്റലി, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ വത്സമ്മ അലക്സ്, ലയണ്‍സ് ക്ലബ് പ്രസിഡണ്ട് വി സജിത്ത്, റീജണല്‍ ചെയര്‍പേഴ്സണ്‍ എച്ച് വി നവീന്‍ കുമാര്‍, സെക്രട്ടറി കണ്ണന്‍, ട്രഷറര്‍ മിറാഷ്, അഡീഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ പിവി രാജേഷ്, കെ ബാലകൃഷ്ണന്‍ നായര്‍, സുരേഷ് ബാബു, മുന്‍ പ്രസിഡണ്ട് പ്രദീപ് കീനേരി, പിടിഎ നിര്‍വ്വാഹക സമിതി അംഗങ്ങളായ ഖദീജ, അനീഷ, പ്രീത, എന്നിവര്‍ സംബന്ധിച്ചു.