”നമുക്കൊരുമിക്കാം വയനാടിനായ്” വയനാടിനായി കൈകോര്‍ത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍

”നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിന്‍ ഏറ്റെടുത്ത് കാസര്‍കോട് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാര്‍. മഹാ ദുരന്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാന്‍ ആണ് കേരളസര്‍ക്കാര്‍ സാംസ്‌കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കാസര്‍കോട്’ ജില്ലയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്തിയത്. ജില്ലയിലെ വജ്രജൂബിലി കലാകാരന്മാര്‍,പഠിതാക്കള്‍,പഠനകേന്ദ്രങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയില്‍ നിന്നും 30000 രൂപ സമാഹരിച്ചു തുക ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് വജ്രജൂബിലി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ കൈമാറി. ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ മുതിരിക്കത്ത്,സുബിന്‍ നിലങ്കര,ശ്യാംപ്രസാദ്,സുബിന്‍,രേവതി കലാകാരന്മാരായ ഹരിത, വൈശാഖ്,സബിന്‍,രവി,രജീഷ്, പ്രദീപ്, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *