കാഞ്ഞങ്ങാട്: സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, അതിനുവേണ്ടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി നവംബര്‍ 14 ശിശു ദിനത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, ബല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെ മ്മട്ടംവയല്‍, സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാംനാഗര്‍ എന്നിവിടങ്ങളില്‍ ജീവം ഡയബറ്റിക് പോഗ്രാം നടത്തി. വേലാ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ സി. കെ ശ്യാമള പരിപാടി ഉദ്ഘാടനം ചെയ്തു.
വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു.ശശികുമാര്‍ കെ. വി,രാജന്‍ കെ. വി എന്നിവര്‍ സംസാരിച്ചു. സതി.എസ്.നായര്‍, നീരജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി സി. പി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. പീസ് പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനവും നടന്നു.ജീവം ഡയബറ്റിക് പ്രോഗ്രാമിന്റെ ഭാഗമായി ബെല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മട്ടംവയല്‍ സ്വാമി രാംദാസ് സ് മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാംനഗര്‍ എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് ടൗണ്‍ ലയ ന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളും വ്യായാമ പരിശീലനവും സംഘടിപ്പിച്ചു.ഡോക്ടര്‍ യു. കൃഷ്ണകുമാരി, ഡോക്ടര്‍ ശശിരേഖ, തമ്പാന്‍ നിട്ടൂര്‍,എന്‍. ആര്‍. പ്രശാന്ത്,എം. കൃഷ്ണന്‍, ശ്രീദേവി,രാംനഗര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സി .കെ .ലതിക, പി .ടി.എ പ്രസിഡണ്ട് രവീന്ദ്രന്‍ മാവുങ്കാല്‍, ബെല്ലാ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക റീന .കെ. ടി, പി .ടി.എ പ്രസിഡണ്ട് എന്‍. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. ജീവം പരിപാടിയുടെ ഭാഗമായി 4000 ത്തോളം പേര്‍ക്ക് വ്യായാമ മുറകളുടെ പരിശീലനം നല്‍കി