വയനാടിന് കൈത്താങ്ങായി കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍

പെരിയ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വയനാടിന് സഹായവുമായി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് കൈമാറി. വസ്ത്രം, ഭക്ഷണം, മരുന്നുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയാണ് സമാഹരിച്ചത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും സഹായം നല്‍കി. വകുപ്പ് അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ശരത് ബി.എം, ആന്റണി സി ജോസഫ്, മുഹമ്മദ് മുര്‍ഷിദ് എ.കെ, ആന്‍ മേരി ജയ്സണ്‍, മഖ്സൂദ്, പ്രിയങ്ക എന്‍.കെ എന്നിവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ കളക്ഷന്‍ സെന്ററിലെത്തി സാധനങ്ങള്‍ കൈമാറി. ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവരുടെ പിന്തുണയോടെയാണ് സഹായം എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *