ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ. എ. ജി. എച്ച്.എസ്. എസ് ഓവറോള്‍ ചാമ്പ്യന്മാരായി

രാജപുരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ. എ. ജി. എച്ച്.എസ്. എസ്. ഓവറോള്‍ ചാമ്പ്യന്മാരായി. നീലേശ്വരത്ത് വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ കോടോത്ത് സ്‌കൂള്‍ ചാമ്പ്യന്മാരായി. സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ് വിഭാഗങ്ങളില്‍ റണ്ണേഴ്‌സപ്പുമായി. കായികാധ്യാപകനായ കെ. ജനാര്‍ദ്ദനനാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *