കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോയിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപികരണയോഗം നടന്നു

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോയിയേഷന്റെ 2024 നവംമ്പര്‍ 25, 26 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണി ടി വി നിലേശ്വരംഅധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പുരുഷോത്തമന്‍ ടി ചെറുവത്തൂര്‍ , കൃഷ്ണന്‍ കൊട്ടോടി, വിദ്യാധരന്‍ സി പരപ്പ വേണുഗോപാലന്‍ ഉദയപുരം ടി വി കുമാരന്‍ തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ , വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണം, ഇലക്ട്രിക്കല്‍ പ്ലംബിങ്ങ് ഉല്‍പന്ന പ്രദര്‍ശനം ,അനുമോദനം സാമ്പത്തിക സഹായം, പ്രകടനം മുതലായ പരിപാടികള്‍ നടത്തുന്നതിന് തീരുമാനിച്ചു. ഭാരവാഹികളള്‍: മണി ടി വി നീലേശ്വരം ( ചെയര്‍മാന്‍), കൃഷ്ണന്‍ കൊട്ടോടി (ജനറല്‍ കണ്‍വീനര്‍ ) , എന്നിവരുള്‍പ്പെടെ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *