വയനാട്ടിലേക്ക് സഹകരണ കൈത്താങ്ങ്

പാലക്കുന്ന് : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വസ നിധിയിലേക്ക് പാലക്കുന്നിലെ ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം ഭരണസമിതി 50,000 രൂപ നല്‍കി. സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ.യ്ക്ക് സംഘം പ്രസിഡന്റ് പി. വി. ഭാസ്‌കരന്‍ തുക കൈമാറി. ഡയറക്ടര്‍മാരുടെ ഒരു മാസത്തെ സിറ്റിംഗ് അലവന്‍സിനും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിനും പുറമെയാണിത്. സെക്രട്ടറി കൃഷ്ണന്‍ അരമങ്ങാനം, മധു മുതിയക്കാല്‍, പി.വി. രാജേന്ദ്രന്‍, എന്‍.കെ.രജിഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *