രാമായണ സംസ്‌കൃതി പ്രഭാഷണം പരമ്പര സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ചിച്ച് കര്‍ക്കടകത്തിലെ ഞായറാഴ്ചകളില്‍ നടന്ന രാമായണ പാരായണ സംസ്‌കൃതി പ്രഭാഷണം പരമ്പര സമാപിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ജില്ലാതല രാമായണ പാരായണ, പ്രശ്‌നോത്തരി മത്സര വിജയികള്‍ക്ക് കോളിക്കര നാരായണന്‍ ആയത്താറും, ഹരിദാസന്‍ കാരണവരും ഭരണ സമിതി ഭാരവാഹികളും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ കൈമാറി. പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. തന്നിമംഗലത്ത് ഉണ്ണികൃഷ്ണന്‍ വാര്യര്‍ ആയിരുന്നു പ്രഭാഷകന്‍.

Leave a Reply

Your email address will not be published. Required fields are marked *