വയനാട് ദുരന്തം: സഹായഹസ്തം നല്‍കി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍1982-83 എസ്. എസ്. എല്‍. സി ബാച്ച് ഊഷ്മളം കൂട്ടായ്മ

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരന്ത ബാധിത മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനും സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വേണ്ടി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 1982- 83 കാലയളവില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഊഷ്മളം സഹായഹസ്തവുമായി മുന്നോട്ട് വന്നു. കഴിഞ്ഞ ദിവസമാണ് ഊഷ്മളത്തിന്റെ പത്താം വാര്‍ഷിക ആഘോഷം കാഞ്ഞങ്ങാട് എം.എന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടന്നത്. അന്നുതന്നെ അംഗങ്ങളില്‍ നിന്നും തങ്ങളാല്‍ ആവുന്ന തുക നല്‍കുന്നതിനുവേണ്ടി ആഹ്വാനം ചെയ്ത് സാമ്പത്തിക സ്വരൂപണം നടത്തിയിരുന്നു. കൂട്ടായ്മയിലെ അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളോട് വളരെയധികം സഹകരിച്ചു. ഇങ്ങനെ ലഭിച്ച തുകയാണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. കൂട്ടായ്മ പ്രസിഡണ്ട് എ. ദാമോദരന്‍, സെക്രട്ടറി. ബി. മൊയ്തു, വൈസ് പ്രസിഡണ്ട് സുമതിക്കുട്ടി ടീച്ചര്‍, ജോയിന്റ് സെക്രട്ടറി കെ.ശശിപ്പണിക്കര്‍,ഖജാന്‍ജി ടി.വി. ഗോപി, അംഗങ്ങളായ പി. ഹരീഷ്,ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഹൊ സ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ വച്ച് തഹസില്‍ദാര്‍ മായാദേവിക്ക് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ലെജിന്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *