കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്. എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട് സൗത്ത് തളാപ്പന്‍ വീട് തറവാട് ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച അനുമോദന യോഗം തറവാട് കാരണവര്‍ ടി. കൃഷ്ണന്‍ നായര്‍ രാവണേശ്വരം ഉദ്ഘാടനം ചെയ്ത് ഉന്നത വിജയികളെ അനുമോദിച്ചു. തറവാട് പ്രസിഡണ്ട് പത്മനാഭന്‍ എടപ്പണി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെച്ച് വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായുള്ള ദുരിതാശ്വാസ നിധി സ്വരൂപണത്തിന്റെ ആദ്യ തുക തറവാട് കാരണവര്‍ ടി. കൃഷ്ണന്‍ നായര്‍ തറവാട് പ്രസിഡണ്ട് പത്മനാഭന്‍ എടപ്പണി യില്‍ നിന്നും ഏറ്റുവാങ്ങി. പട്ടോടം കുഞ്ഞിരാമന്‍, വടക്കേ വളപ്പില്‍ കുഞ്ഞിരാമന്‍, ടി. ചാത്തുക്കുട്ടി, രാജീവന്‍ കാഞ്ഞങ്ങാട്, യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ കക്കാട്ട്,ടി. ലോഹിതാക്ഷന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. തറവാട് സെക്രട്ടറി നാരായണന്‍ പുതുക്കുന്ന് സ്വാഗതവും രാജന്‍ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.