തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍

കാഞ്ഞങ്ങാട് : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍.കാഞ്ഞങ്ങാട് നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ വിരുദ്ധ വികാരം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, കെപിസിസി ഭാരവാഹികളായ കെ നീലകണ്ഠന്‍, എം അസിനാര്‍,കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി ഭാരവാഹികളായ ബി പി പ്രദീപ്കുമാര്‍, പി വി സുരേഷ്, ഹരീഷ് പി നായര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ സ്വാഗതവും ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് മധു ബാലൂര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *