കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി മന്ദിര നിര്‍മ്മാണം :സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു

കോട്ടപ്പാറ: പുതിയതായി നിര്‍മ്മിക്കുന്ന കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരവും മടിക്കൈ കമ്മാരന്‍ സ്മാരക ഹാള്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു. കോട്ടപ്പാറയില്‍ നടന്ന പരിപാടി നിര്‍മ്മാണ കമ്മിറ്റി രക്ഷാധികാരിയും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ മോഹനന്‍, ബി എം എസ് മടിക്കൈ മേഖലാ പ്രസിഡന്റ് പി മണി വാഴക്കോട് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകന്‍ വി.കുഞ്ഞിരാമന്‍ ശിവജിനഗര്‍ സമ്മാന പദ്ധതിയുടെ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി മനോജ് കുമാര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് ശിവജിനഗര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *