മണപ്പുറം ഫൗണ്ടേഷന്‍ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നല്‍കി

വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയില്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം നല്‍കി. ഏകദേശം ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് സെന്ററിലേക്ക് നല്‍കിയത്. മണപ്പുറം ഫിനാന്‍സിന്റെ സരോജിനി പദ്മനാഭന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ ഡിസ്ട്രിക്ട് ടി ബി ഓഫീസര്‍ ഡോ. അജയ രാജന് താക്കോല്‍ കൈമാറി. ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ് കുമാര്‍, ചാവക്കാട് താലൂക്ക് തഹസില്‍ദാര്‍ കിഷോര്‍ ടി പി, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *