രാജപുരം: വി.എസ് അച്യുതാനന്ദന്റെ 100-ാം പിറന്നാള്‍ പായസ വിതരണം നടത്തി ആഘോഷിച്ച് കള്ളാറിലെ സിപിഎം പ്രവര്‍ത്തകര്‍. കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം അര്‍ജുനന്‍ അധ്യക്ഷത വഹിച്ചു. കെ.ബി രാഘവന്‍, എ.നാരായണന്‍, പാര്‍ട്ടി അംഗങ്ങളായ നാ രായണന്‍ പാലത്തിങ്കാല്‍, വി.കെ തോമസ്, എം.എം സഞ്ജിത്ത്, നാരായണന്‍ വാണിയപ്പാടി, ഗണേശന്‍ രാജപുരം, അമീര്‍ പുക്കര, വിനോദ് കുത്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.