കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദം; രജിസ്ട്രേഷന്‍ നീട്ടി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്സായ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിനുള്ള രജിസ്ട്രേഷന്‍ ആഗസ്ത് 13 വരെ നീട്ടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലാണ് കോഴ്സ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *