ഇനിയൊരു തട്ടിപ്പും നടക്കില്ല ; യുപിഐ പിന്‍ നമ്പറിനൊപ്പം അധിക സുരക്ഷയും

ദില്ലി: യുപിഐ ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമാണ്. കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തെത്തിച്ച സംവിധാനമാണ് യുപിഐ. ദിവസേന നിരവധി പേരാണ് യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നത്. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

സ്മാര്‍ട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കാനുള്ള സൗകര്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്ബനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ ഇപ്പോളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവുമെന്നതാണ് മെച്ചം.

നിലവില്‍ യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എന്‍പിസിഐ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയാണുള്ളത്.

ഇത് തട്ടിപ്പുകാര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനുമുള്ള അവസരമൊരുക്കുന്നു. ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാന്‍ എന്‍പിസിഐ ഒരുങ്ങുന്നത്. യുപിഐ പിന്നിനൊപ്പം അധിക സുരക്ഷയായി ആണ് ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്നതില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *