എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടന്നു

വെള്ളിക്കോത്ത്: അശാസ്ത്രീയമായ എന്‍.എം. എം. എസും ജിയോ ഫാന്‍സിങ്ങും ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ കഠിന പ്രവര്‍ത്തികള്‍ ഒഴിവാക്കുക,, 600 രൂപയായി ദിവസ വേദന ഉയര്‍ത്തുക, 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക,, ജോലി സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ നിജപ്പെടുത്തുക, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെvനേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അജാനൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. എന്‍. ആര്‍. ഇ. ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം. ഗൗരിഉദ്ഘാടനം ചെയ്തു. യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, സേതു കുന്നുമ്മല്‍, കെ. വി. ജയപാലന്‍, ഏരിയ പ്രസിഡണ്ട് രാമചന്ദ്രന്‍ കാഞ്ഞങ്ങാട് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ എം. മീന, ഏരിയ കമ്മിറ്റി അംഗങ്ങളായ സി സാവിത്രി, സുനില്‍ അജാനൂര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. ജി.പുഷ്പ സ്വാഗതം പറഞ്ഞു. പോസ്റ്റ് ഓഫീസ് ധര്‍ണ്ണയ്ക്ക് മുന്‍പായി വെള്ളിക്കോത്ത് ടൗണില്‍ നിന്നും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *