സ്വര്‍ണ്ണത്തിളക്കവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശിവപ്രിയ പുന്നപ്പുള്ളി

രാജപുരം : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മടിക്കൈ 1 ല്‍ നടത്തിയ സീനിയര്‍ വിഭാഗം കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10-ാം തരത്തില്‍ പഠിക്കുന്ന ശിവപ്രിയ പുന്നപ്പുള്ളി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മുന്‍ ദേശീയ വടംവലി താരവുമാണ് ഈ കൊച്ചു മിടുക്കി. കോടോത്ത്, ചെറുവാനത്ത് താമസിക്കുന്ന സുനില്‍കുമാര്‍പുന്നപ്പുള്ളിയുടെയും കോടോത്ത് സ്‌കൂളിലെ ഇക്കണോമിക്‌സ് സീനിയര്‍ അധ്യാപികയായ അനിത എസ് ന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *