പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2024-29 വര്‍ഷത്തേക്കുള്ള ഭരണ സമിതിയിയെ തെരഞ്ഞെടുത്തു

രാജപുരം: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2024-29 വര്‍ഷത്തേക്കുള്ള ഭരണ സമിതിയിലേക്ക് എസ് മധുസൂദനനെ പ്രസിഡന്റായും രാധാസുകുമാരനെ വൈസ് പ്രസിഡന്റായും വീണ്ടും തെരഞ്ഞെടുത്തു. ജോണി തോലംപുഴ, എന്‍ ചന്ദ്രശേഖരന്‍ നായര്‍, അജി ജോസഫ്, എന്‍ വിന്‍സെന്റ്, സണ്ണി ജോസഫ്, ഇ കെ അനില്‍കുമാര്‍, എ രാധാകൃഷ്ണന്‍, കെ ജെ ജോബിന്‍, സിന്ധു പ്രസാദ് , മോളി ജോസ്, എം ഫൗസിയ എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍. പ്രിസൈഡിംഗ് ഓഫീസറും വെള്ളരിക്കുണ്ട് സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടറുമായ കെ എന്‍ സന്തോഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ് മധുസൂദനന്‍ കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും, രാധാസുകുമാരന്‍ പനത്തടി പഞ്ചായത്തംഗവും മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാണ്.

Leave a Reply

Your email address will not be published. Required fields are marked *