രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ പനത്തടി സ്വദേശി കെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

രാജപുരം: രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരണപ്പെട്ടു. പനത്തടി സ്വദേശി കെ. ചന്ദ്രന്‍ ( 50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ പരിപാടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഭാര്യ സുജ. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *