ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാത ഗതാഗത തടസ്സം: ബസ് മേഖല ദുരിതത്തില്‍

കാസറഗോഡ് : ദേശീയപാത 66 ലുണ്ടായ വിള്ളലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ബദല്‍ സംവിധാനം ഇഴഞ്ഞുനീങ്ങുകയാണ്. ഭീമമായ റോഡ് ടാക്സ് അടച്ച് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ചട്ടഞ്ചാലില്‍ നിന്നും തിരിഞ്ഞ് കിലോമീറ്ററുകളോളം കൂടുതല്‍ ഓടി കാസറഗോഡേക്ക് പോവേണ്ടിവരുന്നു. വിദ്യാനഗര്‍, ചെര്‍ക്കള ഭാഗത്തേക്ക് പോവേണ്ട യാത്രക്കാര്‍ ബദല്‍ വഴി തേടുന്നു. ഇതുമൂലം യാത്രക്കാരില്ലാതെ ബസുകള്‍ ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കുന്നതല്ലാതെ ഡീസലിന്റെ പൈസ പോലും കിട്ടുന്നില്ല. കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് ബസുടമകള്‍. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഗതാഗതം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *