നീലേശ്വരം പൈനി തറവാട് ഭാഗവതസപ്താഹ യജ്ഞം നവംബര്‍ 17 മുതല്‍ 24 വരെ

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ നവംബര്‍ 17 മുതല്‍ 24 വരെ ഭാഗവതസപ്താഹയജ്ഞം നടത്തും. പട്ടളം മണികണ്ഠന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 17 ന് വൈകിട്ട് 6 ന് ആചാര്യവരണം. യജ്ഞശാലയില്‍ തറവാട് കാരണവര്‍ പൈനി ബാലകൃഷ്ണന്‍ നായര്‍ ദീപ പ്രോജ്വലനം നടത്തും. ഭാഗവത മാഹാത്മ്യ വര്‍ണനയോടെ യജ്ഞം തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് ആറര വരെയാണ് യജ്ഞം.

18 നു കുന്തീസ്തുതി, ഭീഷ്മസ്തുതി, വരാഹ പ്രാദുര്‍ ഭാവം, 19 നു ഭദ്രകാളി പ്രാദുര്‍ഭാവം, 20 നു നരസിംഹാവതാരം, 21 നു ശ്രീകൃഷ്ണാവതാരം, 22 നു രുഗ്മിണീസ്വയംവരം, 23 നു കുചേലോപാഖ്യാനം, സന്താനഗോപാലം, ഉദ്ധവോപദേശം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്തു വിശദീകരിക്കും. രുഗ്മിണീ സ്വയംവര ദിവസമായ 22 നു രുഗ്മിണീസ്വയംവര ഘോഷയാത്രയുണ്ടാകും. സമാപനദിവസമായ 24 നു രാവിലെ എട്ടരയ്ക്ക് സരസ്വതീസൂക്തം. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദവിതരണത്തോടെ യജ്ഞം സമാപിക്കും. ദിവസവും വൈകിട്ട് യജ്ഞസമാപന വേളയില്‍ വിശേഷാല്‍ ദീപാരാധനയും തുടര്‍ന്നു പ്രഭാഷണവുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *