പാണത്തൂര്‍ കല്ലപ്പള്ളിയില്‍ പുലിയിറങ്ങി കെട്ടിയിട്ട പട്ടിയെ പുലി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു;

പാണത്തൂര്‍ : പാണത്തൂര്‍ കല്ലപ്പള്ളി മേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീടിനു സമീപത്തെ ഷെഡ്ഡില്‍ കെട്ടിയിട്ട പട്ടിയെ പുലി അക്രമിച്ചു ഗുരുതരമായി പരിക്കേല്‍പിച്ചു. കല്ലപ്പള്ളി രംഗത്ത് മലനരിമറ്റം ബിജുവിന്റെ പട്ടിയെയാണ് പുലി ആക്രമിച്ചത്. ചങ്ങലയിലായതിനാല്‍ പുലിക്ക് പട്ടിയെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി 2 മണിയോടെയാണ് പുലി പട്ടിയെ ആക്രമിച്ചത്. പട്ടിയുടെ കരച്ചില്‍ കേട്ട വീട്ടുകാര്‍ പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി പട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുകയാണ് ഉണ്ടായത്. പിന്നീട് ലൈറ്റടിച്ച് നോക്കിയപ്പോള്‍ കുറച്ചകലെയായി പുലിയെ കണ്ടതായി വീട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പും കല്ലപ്പള്ളിയിലെ ഭീരു ദണ്ഡില്‍ ഭരതിന്റെ വീട്ടില്‍ നിന്ന് പട്ടിയെ പുലി പിടിച്ചിരുന്നു. ഇവിടെ വനം വകുപ്പധികൃതര്‍ ക്യാമറ സ്ഥാപിച്ചു എങ്കിലും പുലിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി കല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *