രാജപുരം: വനം വകുപ്പ് പനത്തടി സെക്ഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വനസംരക്ഷണ സമിതി സെക്രട്ടറി ഡി വിമല്‍രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ വിഷ്ണു കൃഷ്ണന്‍, വി വിനീത്, എല്‍ മഞ്ജുഷ, ജി സൗമ്യ, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍ എം എസ് സുമേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. സ്വാതന്ത്ര്യ ദിനമായ നാളെ റാണിപുരത്ത് കൂടുതല്‍ പ്രദേശത്ത് മാലിന്യനിര്‍മാര്‍ജന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനസംരക്ഷണ സമിതി സെക്രട്ടറി അറിയിച്ചു.