പരീക്ഷാപരിശീലനത്തിന് ധനസഹായം

പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര / യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭിക്കുന്നതിന് എംപ്ലായബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവ്വീസ്, GATE / MAT, UGC-NET / JRF   എന്നീ മത്സരപരീക്ഷകൾക്കുള്ള പരിശീലനം നേടുന്ന / വിദ്യാർഥികളിൽ  നിന്നും അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 2024 സെപ്റ്റംബർ 15. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗം വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *