എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ, ഉല്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന. ഉല്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിച്ചുവരുന്നു. ബാര്‍, ഹോട്ടലുകള്‍ / ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ / ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുള്ളതും അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ് / വ്യാജമദ്യം / മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളതും ബോര്‍ഡര്‍ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുള്ളതുമാണ്.

വ്യാജമദ്യ ഉല്പാദനം, കടത്ത്, വിതരണം സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍ / അരിഷ്ടം നിര്‍മ്മാണം, വിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കു മരുന്നുകളുടെ കടത്തും വില്പനയും സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും ഉദ്യോഗസ്ഥരേയും അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

എക്‌സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പര്‍:
ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നം: 18004251727) : 0471-2473149, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് തിരുവനന്തപുരം : 0471-2470418, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം : 0471-2348447, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര : 0471-2222380, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് : 0472-2802227, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ : 0470-2622386, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വര്‍ക്കല : 0470-2692212, എക്സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471-2221776, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069403, എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069413, എക്സൈസ് ഇന്‍സ്പെക്ടര്‍, കഴക്കൂട്ടം : 9400069414, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069409, എക്സൈസ് ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069415, എക്സൈസ് ഇന്‍സ്പെക്ടര്‍, അമരവിള : 9400069416, എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുപുറം : 9400069417, എക്സൈസ് ഇന്‍സ്പെക്ടര്‍, കാട്ടാക്കട : 9400069418, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ആറ്റിങ്ങല്‍ : 9400069407, എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറയിന്‍കീഴ് : 9400069423, എക്സൈസ് ഇന്‍സ്പെക്ടര്‍, കിളിമാനൂര്‍ : 9400069422, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വര്‍ക്കല : 9400069424, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് : 9400069405, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്: 9400069420, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വാമനപുരം : 9400069421, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആര്യനാട് : 9400069419, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള : 9400069411, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം : 0471 2470418, 9496002861, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം: 0471 2473149, 9447178053.

Leave a Reply

Your email address will not be published. Required fields are marked *