കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് & അഡോള്‍സെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പൊതുവിജ്ഞാന പരിപോഷണ പരിപാടി സംഘടിപ്പിച്ചു

രാജ്പുരം:കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് & അഡോള്‍സെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പൊതുവിജ്ഞാന പരിപോഷണ പരിപാടി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശൈലജ, അനിതകുമാരി, കെഎല്‍ ശരണ്യ,ആതിര എന്നിവര്‍ സംസാരിച്ചു.കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ഷീന സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *