കോടോത്ത് ഡോ. എ.ജി.എച്ച്. എസ്. എസില്‍ വര്‍ണാഭമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

രാജപുരം: ഇന്ത്യയുടെ എഴുപത്തെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. കോടോത്ത് ഡോ. എ ജി എച്ച് എസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ അശോകന്‍ പതാക ഉയര്‍ത്തി.ഹയര്‍ സെക്കണ്ടറി സീനിയര്‍ അസിസ്റ്റന്റ് പത്മനാഭന്‍, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം ബാബു,പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം പകര്‍ന്നു. സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ്‌ക്രോസ് പരേഡുകള്‍ പരിപാടിക്ക് കൊഴുപ്പേകി.

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് നിറപ്പൊലിമയേകി. പി.ടി.എ കമ്മറ്റി കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ആഘോഷ പരിപാടികള്‍ക്ക് , അധ്യാപകരായ കെ. ജനാര്‍ദ്ദനന്‍, ബിജോയ് സേവ്യര്‍,നിഷാന്ത് രാജന്‍, ജീവ റാണി വി.ബി, കെ.സുകുമാരന്‍, രേഷ്മ സ്‌കൂള്‍ ലീഡര്‍ അനന്യ രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *