മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മാലക്കല്ല്: വൈവിധ്യങ്ങളായ പരിപാടികളോടെ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ സ്വാഗതവും പതാക ഉയര്‍ത്തലിനു ശേഷം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോബിഷ് തടത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മാസ് ഡ്രില്‍, ദേശഭക്തി ഗാനം, പതാക നിര്‍മാണ മത്സരം, ക്ലാസ് തല സ്വാതന്ത്ര്യ ദിന റാലി, പ്രസംഗമത്സരം, നൃത്ത ശില്‍പം, ചോദ്യോത്തര പയറ്റ് തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ പി റ്റി എ പ്രസിഡന്റ് സജി എ സി, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈനി ടോമി, സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര ദിന മധുര വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *