സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും സ്‌കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു

കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ കെ. പ്രഭാകരന്‍ നായര്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടിയും സ്‌കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഭാരതം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും നാം അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് പതാക ഉയര്‍ത്തി.വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുഖ്യാതിഥി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി ഗജാനന കാമത്ത് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ അക്ഷയ് കാമത്ത് അക്കാദമിക് കോ ഓര്‍ഡിനറ്റര്‍ നിഷാവിജയകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അധ്യാപകരായ പി.രാജന്‍.പി.അഭിരാജ് ജെസ്ന ജോജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളായ വൈഗ എ.വി.സ്വാഗതവും ദേവന സുനില്‍ നന്ദിയും പറഞ്ഞു.സ്വാതന്ത്ര്യദിനസന്ദേശം ഉയര്‍ത്തികൊണ്ട് കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *