കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ 78 മത് സ്വാതന്ത്രദിന ആഘോഷം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ പരിപാടികളോടെ നടത്തി. വയനാട് പ്രകൃതി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഗാന്ധി പ്രതിമയില്‍ ഹാരമണിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍,ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍, കെ. വി. രാജേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *