കോടോത്ത് ഡോ. അംബേദ്ക്കര്‍ സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

രാജപുരം: കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന എസ്.ടി. വിഭാഗത്തില്‍പ്പെട്ടപെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോടോത്ത് ഡോ. അംബേദ്ക്കര്‍ ജി എച്ച് എസ് എസില്‍ നടന്നു. അംബേദ്ക്കര്‍ സ്‌കൂളില്‍ നിന്ന് ആറ് കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം. ബാബു കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കനറ ബാങ്ക് അസി.മാനേജര്‍ അശ്വതി, പി. ടി. എ പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി.ജി സ്വാഗതവും ബിജോയ് സേവ്യര്‍ നന്ദിയും പറഞ്ഞു. കെ. ജനാര്‍ദ്ദനന്‍, കെ. സുകുമാരന്‍, രസിത എ.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *