മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പാലക്കുന്ന് :വീരമൃത്യു വരിച്ച ഭടന്മാരെയും, വയനാട് പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടവരെയും സ്മരിച്ചു കൊണ്ട് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി ദേശീയ പതാക ഉയര്‍ത്തി. നവംബര്‍ 6 ന് സീമെന്‍സ് ഐക്യ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ച കുടുംബ സംഗമം വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ചു.എങ്കിലും മുതിര്‍ന്ന നാവികരെ പതിവ് പോലെ അന്ന് ആശ്വാസ പണക്കിഴിയും പുരസ്‌കാരവും നല്‍കി ആദരിക്കും. ക്ലബ്ബില്‍ അഗമായിട്ടുള്ള 65,75,85 പൂര്‍ത്തിയായ കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ അര്‍ഹരായ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ സിഡിസി യുടെ പകര്‍പ്പും ഫോട്ടോയും സെപ്റ്റംബര്‍ 30 നകം ഓഫീസില്‍ എത്തിക്കണം. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, കെ. പ്രഭാകരന്‍, കൃഷ്ണന്‍ മുദിയക്കാല്‍, സി. ആണ്ടി, നാരായണന്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *