ഇന്ത്യയുടെ സ്വാതന്ത്ര്യദിനം യൂണിറ്റി ഡേയായി ശാഖ തലങ്ങളില്‍ ആഘോഷിക്കണമെന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെആഹ്വന പ്രകാരം കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ വിവിധ ശാഖകളില്‍ ആഘോഷിച്ചു

കാസര്‍കോട് : ഇന്ത്യയുടെ സ്വാതന്ത്ര്യദിനം യൂണിറ്റി ഡേയായി ശാഖ തലങ്ങളില്‍ ആഘോഷിക്കണമെന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ വിവിധ ശാഖകളില്‍ ആഘോഷിച്ചു. ഫോര്‍ട്ട് റോഡ് ശാഖയില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ , ഗസ്സാലി നഗറില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ബെദിരയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, തളങ്കര കണ്ടത്തില്‍ നൗഫല്‍ തായല്‍, ഫിര്‍ദൗസ് നഗറില്‍ മുസ്സമില്‍ ടി എച്ച്, അണങ്കൂരില്‍ കെ എസ് അബ്ദുല്ല ഹാജി, തളങ്കര കടവത്ത് അഹമദ് മൗലവി, തുരുത്തിയില്‍ ടി എം എ തുരുത്തി, കൊല്ലമ്പാടി കെ എം അബ്ദുല്‍ റഹിമാന്‍ ഹാജി, ചേരങ്കൈയില്‍ ഇഖ്ബാല്‍ ബേബിക്യാമ്പ് കൊര്‍ക്കോട് – ഹോന്നമൂലയില്‍ പി എം എ റഹിമാന്‍, ഖാസിലൈന്‍ – പള്ളിക്കാലില്‍ ഇംത്തിയാസ്, നെല്ലിക്കുന്നില്‍ നൗഫല്‍ തുടങ്ങിയവര്‍ പതാക ഉയര്‍ത്തി. ജലീല്‍ തുരുത്തി, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, നൗഷാദ് കൊര്‍ക്കോട്, ശിഹാബ് ഖാസിലൈന്‍ തുടങ്ങിയവര്‍ വിവിധ ശാഖകളില്‍ പങ്കെടുത്തു. ബാങ്കോടില്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബഷീര്‍ വോളിബോള്‍ പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *