സദ്ഗുരു ഉത്സവിന് ദീപം തെളിഞ്ഞു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഉത്സവ് 2024 പ്രശസ്ത പ്രഭാഷകനും കലാസംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം നിര്‍വഹിച്ചു. കലകള്‍ മത്സരത്തിനല്ല മനുഷ്യനെ മനുഷ്യനാക്കാനാന്നെന്നും, മനുഷ്യന്റെ മനസ്സുകാണാന്‍ പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി.

അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ സുമ.എന്‍, ശ്രുതി എന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ ആദ്യ എന്‍ ഡി സ്വാഗതവും മുഹമ്മദ് ഷഹബാസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *