കെ.എസ്.ആര്‍.ടി.സി. യില്‍ കോണ്‍ഗ്രസ് പെന്‍ഷന്‍ സംഘടന വേണം

കാസറഗോഡ് : കോണ്‍ഗ്രസുകാരനായ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലായിരുന്നു കെ.എസ്.ആര്‍.ടി.സി. യില്‍ പെന്‍ഷന്‍ നടപ്പിലാക്കിയതെങ്കിലും പിരിഞ്ഞ് പോകുന്ന കോണ്‍ഗ്രസ് അനുഭാവികളായ പെന്‍ഷന്‍കാര്‍ക്ക് സംഘടന നേതൃത്വത്തില്‍ പെന്‍ഷന്‍ സംഘടന രുപീകരിക്കാത്തത് മൂലം ഇതര പെന്‍ഷന്‍ സംഘടനകളില്‍ അംഗത്വമെടുക്കേണ്ടതായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവികള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ രൂപീകരിക്കാത്തത് മൂലം 2020-ല്‍ കാസറഗോഡ് ഡി.സി.സി. പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ നേതൃത്വം നല്‍കി രുപീകരിച്ച ട്രാന്‍സ്പോര്‍ട്ട് ഡെമൊക്രാറ്റിക് പെന്‍ഷണേഴ്സ് ഫോറത്തിന്റെ യോഗം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആര്‍.ടി.സി. യില്‍ പെന്‍ഷന്‍ സംഘടന രൂപികരിക്കണമെന്ന് കെ.പി.സി.സി. യോടും ട്രേഡ് യൂണിയന്‍ നേതൃത്വത്തോടും യോഗം ആവശ്യപെട്ടു. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്ത നടപടികളില്‍ യോഗം പ്രതിഷേധിച്ചു. പെന്‍ഷന്‍ കുടിശികകള്‍ ഉടന്‍ വിതരണചെയ്യുക, ഇടത് ഗവണ്‍മെന്റ് നിര്‍ത്തലാക്കിയ ഫെസ്റ്റിവല്‍ അലവന്‍സുകള്‍ പുനഃസ്ഥാപിച്ച് വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപെട്ടു.പ്രസിഡണ്ട് പി.വി. നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് പി.കെ ഫൈസല്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.വി. ഉദയകുമാര്‍, എം.വി. വിജയന്‍, കെ.സി. ഗംഗാധരന്‍, കെ.വി. സജീവ്കുമാര്‍, വത്സലന്‍, ഐ. വി. മോഹനന്‍ പയ്യന്നൂര്‍, കെ.എന്‍ ശശി, ഗോപാലകൃഷ്ണകുറുപ്പ്, പത്മനാഭന്‍, തമ്പാന്‍ നായര്‍, സുബ്ബനായക്ക്, ബി.ഗംഗാധരന്‍ നായര്‍, കുഞ്ഞി കണ്ണന്‍, അബ്ദുല്ല കുഞ്ഞി ബന്തടുക്ക മുതലായവര്‍ പ്രസംഗിച്ചു.
പി.വി. ഉദയകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *