പഴമയുടെ സ്മരണകളുമായി ബാനം ഗവ.ഹൈസ്‌കൂളില്‍ കാര്‍ഷികോപകരണ പ്രദര്‍ശനം

ബാനം : പഴയകാല കാര്‍ഷിക വൃത്തികള്‍, കാര്‍ഷിക രീതികള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായി ബാനം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കാര്‍ഷികോപകരണ പ്രദര്‍ശനവും കര്‍ഷക സംവാദവും, കര്‍ഷകനെ ആദരിക്കലും സംഘടിപ്പിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി. പഴയകാല കാര്‍ഷിക ഉപകരണങ്ങളായ കലപ്പ, നിലം തല്ലി,, തണടുപ്പ,ഏറ്റുപാനി, കാളമണി, തട്ട, മന്ത്, പറ, ചെമ്പുകുടം, അടിച്ചൂറ്റി, നാഴി, ഉലക്ക, പാളത്തൊപ്പി, കട്ടപ്പെട്ടി, പരുവ മുതലായവ കുട്ടികളില്‍ കൗതുകമുണര്‍ത്തി. കര്‍ഷക ദിനാചരണം പ്രാദേശിക കര്‍ഷകര്‍ സത്യന്‍.കെ വരഞ്ഞൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകനെ പി.ടി.എ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. വി.സന്തോഷ് സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍ സ്വാഗതവും അനൂപ് പെരിയല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *