വയനാടിന് കൈത്താങ്ങായി കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും

കോളിച്ചാല്‍ : വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങി.മലയോര ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും സംഗമ ഭൂമിയായ കോളിച്ചാല്‍ ടൗണിലെ 46 ഓളം ഓട്ടോറിക്ഷ തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ആദ്യ യാത്ര നടത്തി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് സ്റ്റാന്‍ഡിലെ മുഴുവന്‍ ഓട്ടോറിക്ഷ തൊഴിലാളികളും ഇന്ന് (2024 ഓഗസ്റ്റ് 17 ശനി) സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് വില്‍സണ്‍ കോമത്ത് , സെക്രട്ടറി വിനോദ് കോഴിച്ചിറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *