‘തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ’ഡിവൈഎഫ്‌ഐ ഫൈറ്റ് ഇന്‍ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖല യിലെഅട്ടക്കണ്ടം യൂണിറ്റില്‍ സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജഗന്നാഥ് എം വി, സി വി സേതുനാഥ്, ബാബു ക്ലീനിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.വയനാട് ദുരന്തത്തില്‍ മരണപ്പെട്ടര്‍ക്ക് അനുശോചനം പ്രമേയം അഞ്ജന രാജന്‍ അവതരിപ്പിച്ചു.തൊഴിലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിജ്ഞ വിഷ്ണുപ്രിയ എന്‍ കെ ചൊല്ലിക്കൊടുത്തു.സ്വാതന്ത്ര്യയത്തിന്റെ 77 സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാം പുതിയ പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ട്. യുവജനങ്ങള്‍ക്കിടയിലെ നൈപുണ്യവികസനം കൊട്ടിഘോഷിച്ച് തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ് മൂന്നാം മോദി സര്‍ക്കാരെന്ന് ഉദ്ഘാടകന്‍ ചൂണ്ടിക്കാട്ടി.അനുബന്ധമായി നടന്ന സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ സൗപര്‍ണിക സതീന്ദ്രന്‍ ഒന്നാം സ്ഥാനം, യുപി വിഭാഗത്തില്‍ ആര്യ ഗോപാല്‍ ഒന്നാം സ്ഥാനവും ഹരിനന്ദ് പി രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സൂര്യ നന്ദന്‍ ഒന്നാം സ്ഥാനവും ആര്യനന്ദ രണ്ടാസ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദേവനന്ദ ഒന്നാം സ്ഥാനവും ശ്യാം നാരായണന്‍ രണ്ടാ സ്ഥാനവും പൊതു വിഭാഗത്തില്‍ വിഷ്ണുപ്രിയ എന്‍ കെ ഒന്നാസ്ഥാനവും ജയദീപ് എം വി,ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ രണ്ടാ സ്ഥാനവും നേടി.വിജയിക്കള്‍ക്ക് മെഡല്‍ സമ്മാനിച്ചു.യൂണിറ്റ് പ്രസിഡന്റ് ആതിര ശശി അധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി അശ്വിന്‍ കെ സ്വാഗതവും ജസ്റ്റിന്‍ ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *