ഓര്‍മ്മക്കൂട്ട് കുടുംബ സംഗമം ആഗസ്ത് 25 ന്

കാഞ്ഞങ്ങാട് : നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയായ ഓര്‍മ്മക്കൂട്ടിന്റെ പതിനാലാമത് കുടുംബസംഗമം ആഗസ്ത് 25 ഞായറാഴ്ച കാഞ്ഞങ്ങാട് ഐ എം എ ഹൗസിലെ അംബിക നഗറില്‍ നടക്കും. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് വി ശശി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.പി വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. കെ സതീശന്‍ അംബിക അനുസ്മരണ പ്രഭാഷണം നടത്തും. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ കെ.ജയശ്രീ, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഖദീജ ഹമീദ്, വി സുരേശന്‍, സി.എം.രാജു, ഇ.വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് നീലേശ്വരം റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായി വിരമിച്ച ശ്രീ.കെ .എം.ഉണ്ണികൃഷ്ണന്‍, ശ്രീലങ്കയില്‍ വച്ച് നടന്ന മാസ്റ്റേര്‍സ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.ഗോപാലകൃഷ്ണന്‍, കാസറഗോഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ ജില്ലാതല പൂന്തോട്ട മല്‍സര വിജയി റംല ഷാഫി, റബ്‌കോ മാനേജിങ്ങ് ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ട കെ.സതീശന്‍ എന്നിവരെ ആദരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ വെച്ച് നടക്കും. തുടര്‍ന്ന് ഓര്‍മ്മക്കൂട്ടിലെ കലാകാരന്‍മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *