ചിങ്ങം ഒന്ന് കര്‍ഷക ദിനം പളളിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷവും ആദരിക്കല്‍ ചടങ്ങും നടത്തി

പളളിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. എം. കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാസ്നീന്‍ വഹാബ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സൂരജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍. എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വി. ഗീത, വാര്‍ഡ് മെമ്പര്‍മാരായ ശോഭന. ടി, സിദ്ദിഖ് പളളിപ്പുഴ, മൗവ്വല്‍ കുഞ്ഞബ്ദുളള, ജയശ്രീ എം.പി,മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ സുശീല പി, ബാലകൃഷ്ണന്‍ എ, കുന്നൂച്ചി കുഞ്ഞിരാമന്‍, അജയന്‍ പനയാല്‍, ഗംഗാധരന്‍ പൊടിപ്പളളം, മണിമോഹന്‍ പി, തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ജലേശന്‍ പി.വി സ്വാഗതവും അസി കൃഷി ഓഫീസര്‍ ബാബു .സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാര്‍ഷിക ക്ലാസ്സ് നടത്തി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസറും പ്ലാന്റ് പാത്തോളജി വിഭാഗം ഹെഡ്ഡുമായ ഡോ.സൈനമോള്‍ കുര്യന്‍. പി ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *