ചിങ്ങനിലാവൊരിക്കി പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സ്

കാഞ്ഞങ്ങാട് :പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഇമ്മാനുവല്‍ സില്‍ക്‌സ് കാഞ്ഞങ്ങാട് ഷോറൂമില്‍ ചിങ്ങനിലാവൊരുക്കി.ഇമ്മാനുവല്‍ സില്‍ക്‌സിലെ ജീവനക്കാരായ അംഗനമാര്‍ അണിനിരന്ന മെഗാ തിരുവാതിരയോടെയായിരുന്നു പരിപാടികളുടെ തുടക്കം. അകമ്പടിയായി പുരുഷന്മാരുടെ ഒപ്പനയും അരങ്ങേറി. ജീവനക്കാര്‍ പങ്കെടുത്ത നൃത്തം, സംഘഗാനം, മറ്റു കലാപരിപാടികള്‍ എന്നിവയും ചിങ്ങ നിലാവിന് വര്‍ണപ്പകിട്ടേകി. ചിങ്ങം ഒന്നിന് തുടങ്ങിയ ഓണം ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തിയത്. ചിങ്ങനിലാവ് കള്‍ച്ചറല്‍ ഫെസ്റ്റ് പി.ആ.ര്‍.ഒ മൂത്തല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഷോറും മാനേജര്‍ ടി.സന്തോഷ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *