കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കര്‍ഷകനായ കുഞ്ഞിക്കണ്ണന്‍ കൂരംകയയുടെ കൃഷി സ്ഥലം കുട്ടികള്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു. അധ്യാപകരായ അനില്‍ കുമാര്‍ കെ, ആന്‍സി അലക്‌സ്, ബേബിപ്രസന്ന കെ, സന്ധ്യ എം, ശുഭ പി ,അക്കു കെ കെ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *