കര്‍ഷക പ്രതിഭകള്‍ക്ക് പനത്തടി സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക ദിനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

രാജപുരം:മലയോരകര്‍ഷകര്‍ക്ക് ആദരവുമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ബാങ്ക് പ്രവര്‍ത്തന പരിധിയിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.മികച്ച കര്‍ഷകനായി ഷിബു ടി പി, മികച്ച കര്‍ഷക ലീലാമ്മ കുര്യാക്കോസ്, മികച്ച യുവകര്‍ഷകന്‍ പ്രിന്‍സ് ജോയി, മികച്ച കുട്ടി കര്‍ഷകക്കുള്ള കര്‍ഷക തിലകം വന്ദന ബാലകൃഷ്ണന്‍, കുട്ടി കര്‍ഷകനുള്ള കര്‍ഷക പ്രതിഭ അദ്വൈത് പ്രമോദ് എന്നിവര്‍ക്ക് ലഭിച്ചു. പുരസ്‌കാര വിതരണ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ദീപുദാസ് സ്വാഗതം പറഞ്ഞു. പുരസ്‌കാര ചടങ്ങില്‍ കള്ളാര്‍ കൃഷി ഓഫീസര്‍ ഹനീന കെ എം, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം വിന്‍സെന്റ് , അബ്ദുല്‍ മജീദ് കള്ളാര്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ സുകുമാരന്‍ കെ കെ, ചിഞ്ചുമോള്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *