പ്രതികൂല സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം- കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ സാജു

രാജപുരം: സെന്റ് പയസ് ടെത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേടിയ മികവിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷന്‍ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ ലൂമിനറി 2024 കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ സാജു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ് ചടങ്ങില്‍ പങ്കെടുത്തു . പ്രതികൂല സാഹചര്യങ്ങള്‍ ഫലപ്രദമായ കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം എന്നും, പ്രതിസന്ധികളെ അതിജീവിച്ച് എത്ര ദൂരം മുന്നോട്ടുപോകുന്നു എന്നതിനെ ആശ്രയിച്ച് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകും എന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു . സെന്റ് പയസ്സ് ടെന്ത് കോളേജ് പ്രതിസന്ധികളെ അതിജീവിച്ച വിദ്യാര്‍ത്ഥികളുടെ വിജയകഥയാണ് പറയുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു . പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ഐഐടികള്‍ , ഐ ഐ ഐ ടി കള്‍, എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ മികവിന്റെ കേന്ദ്രങ്ങളില്‍ ആണ് 7 കോഴ്‌സുകളില്‍ നിന്നായി 82 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി പ്രവേശനം നേടിയത്. ബികോം കോഴ്‌സ് 2024 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ 25 വിദ്യാര്‍ത്ഥികളും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 52 ബിബിഎ വിദ്യാര്‍ഥികളും കൊണ്ടുവന്ന നേട്ടത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൂമിനറി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുന്നത് എന്ന് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അറിയിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി 50 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടുവാന്‍ ലക്ഷ്യമിടുന്നതായി കോഡിനേറ്റര്‍ നിഖില്‍ മോഹന്‍ അറിയിച്ചു . ഫാ ജോയി കട്ടിയാങ്കല്‍, ഫാ ഡിനോ കുമാനിക്കാട്ട്, എം.ശരത്ത്, ഡോ സിജി സിറിയക്, വിഷ്ണു വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *