ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടന്നു

പനത്തടി : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024 -25 അധ്യായന വര്‍ഷത്തെ ആര്‍ട്‌സ് ഫെസ്റ്റ് നടന്നു. വള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്‌ലവേഴ്‌സ് കോമഡി ഷോ താരം ഫാദര്‍ ജിതിന്‍ വയലുങ്കല്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് മേരിസ് കോളേജ് ചെയര്‍മാന്‍ ഫാദര്‍ ജോസ് മാത്യു പാറയില്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ സാലു മാത്യു പുളിമൂട്ടില്‍, പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. ഇന്ന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആര്‍ട്‌സ് കോഡിനേറ്റര്‍ രഞ്ജു ബാലകൃഷ്ണന്‍ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *