പാലക്കുന്ന് : മലബാര്‍ റീജിനല്‍ കോ-ഒപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ (എം.ആര്‍.സി.എം.പി.യു) ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് മാതൃക കോഒപ്പറേറ്റിവ് സൊസൈറ്റിക്ക് നല്‍കുന്ന 2022-23 വര്‍ഷത്തെ ‘അപ്‌കോസ് ‘ അവാര്‍ഡിന് ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം അര്‍ഹത നേടി.
ക്ഷീരസംഘത്തില്‍ പാലളന്ന കര്‍ഷകരുടെ ആളോഹരി പ്രതിദിന ശരാശരി അളവ്, മുന്‍ വര്‍ഷത്തെക്കാള്‍ സംഭരണത്തിലും ഗുണനിലവാരത്തിലും ഉണ്ടായ വര്‍ദ്ധനവ്, പാലളക്കുന്ന അംഗങ്ങളുടെ ശതമാനം, അംഗത്വത്തിലുള്ള വര്‍ദ്ധനവ്, മേഖല യൂണിയന് നല്‍കുന്ന പാലിന്റെ ശതമാനം, ഉല്‍പ്പന്ന വിപണനത്തിലെ പങ്കാളിത്വം, സ്ത്രീ പങ്കാളിത്വം, ഓഡിറ്റ് ക്ലാസിഫിക്കേഷന്‍, ബോണസ് വിതരണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കും ചില നിബന്ധനകള്‍ക്കും വിധേയമായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.
കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന എം.ആര്‍.സി.പി.യു ടെ 34-മത് വാര്‍ഷിക പൊതുയോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയില്‍ നിന്ന് സംഘം പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായരും സെക്രട്ടറി പി. രജനി പുരുഷോത്തമനും അവാര്‍ഡ് ഏറ്റുവാങ്ങി.10000 രൂപയും പുരസ്‌കാരവും പ്രശംസാപത്രവുമാണ് സമ്മാനം.