കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

കരിച്ചേരി :ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് കരിച്ചേരി വാര്‍ഡ് കമ്മറ്റിയുടെയും പ്രിയദര്‍ശിനി കലാകേന്ദ്രത്തിന്റും നേതൃത്വത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിച്ചു. കലാകേന്ദ്രം പ്രസിഡന്റ് കുമാരന്‍ നായര്‍ പൂഞ്ചോല്‍, തുളുച്ചേരിശാന്ത കാമട്ടിമൂല യുവകര്‍ഷകനായ പി. സതീശന്‍ മൂല എന്നിവരെ ആദരിച്ചു.കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷനായി. ചന്തുക്കുട്ടി പൊഴുതല, ടി മാധവന്‍ നായര്‍ ആലക്കാല്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചരി, രവീന്ദ്രന്‍ കരിച്ചേരി, മനമോഹനന്‍ ഞെക്‌ളി,ബാലചന്ദ്രന്‍ വലിയ മൂല, ധനേഷ്, ജിതേഷ് വടക്കേക്കര, ഗോപാലകൃഷണന്‍ ശാസ്താംകോഡ്, രാമകൃഷ്ണന്‍ പുലരി, എ. നരായണന്‍ മുതിരകൊച്ചി, രാജഗോപാലന്‍ മാട്ട എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *