പള്ളം വിക്ടറി ക്ലബ്ബില്‍ ജില്ലാതല പ്രശ്‌നോത്തരി, പ്രസംഗ മത്സരം നടത്തി

പാലക്കുന്ന്: നല്‍പ്പത്തി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പള്ളം വിക്ടറി ക്ലബ്ബ് ജില്ലാതല പ്രശ്‌നോത്തരി, പ്രസംഗ മത്സരം നടത്തി. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.വി.കെ. ബാബു അധ്യക്ഷനായി.പ്രസിഡന്റ് പി. ആര്‍.പ്രണവന്‍,പ്രഭാകരന്‍ തെക്കേക്കര, മുരളി പള്ളം, പി.വി.ദീക്ഷിത്,സ്വപ്ന മനോജ്, ലക്ഷ്മി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.പത്മനാഭന്‍ കാടകം ,ഷെരീഫ് പള്ളഞ്ചി , സുനില്‍ എരിഞ്ഞിപ്പുഴ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.വിജയികള്‍: പ്രശ്‌നോത്തരി എല്‍.പി/ യു. പി- കെ. എം ഹൃദ്യ കാരക്കുഴി, ആര്‍ദ ആര്‍ പ്രണവ് പള്ളം . ഹൈസ്‌കൂള്‍- അക്ഷയ് ഉപ്പിലക്കൈ, അക്ഷദ് ഉദുമ. പൊതുവെ -സുധാകരന്‍ കാരക്കുഴി, ശിശുപാലന്‍ ഉദയമംഗലം.പ്രസംഗം സ്‌കൂള്‍ തലം -ദേവനന്ദ മേനോന്‍ കണിയമ്പാടി, ആര്‍ദ പ്രണവ് പള്ളം, ഷാന്‍വി ഷാജു പള്ളം.പൊതുവിഭാഗം- പ്രീതി ഷാജു പള്ളം, സ്വപ്ന മനോജ് പള്ളം, പ്രീതി മാലാംകുന്ന്.

Leave a Reply

Your email address will not be published. Required fields are marked *