കര്‍ഷകദിനത്തില്‍ യുവ കര്‍ഷകനെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു

പാലക്കുന്ന് : കര്‍ഷകദിനത്തില്‍ നാലാംവാതുക്കലെ യുവ കര്‍ഷകന്‍ വി. അനില്‍കുമാറിനെ പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ പൊന്നാട അണിയിച്ചു. വൈവിധ്യമാര്‍ന്ന കൃഷികള്‍ കൂടാതെ ധാരാളം പശുക്കളേയും ആടുകളെയും തേനീച്ച വളര്‍ത്തലും അനില്‍കുമാര്‍ ചെയ്യുന്നുണ്ട്. വിശ്വനാഥന്‍ കൊക്കാല്‍, പി.പി. ചന്ദ്രശേഖരന്‍, കുമാരന്‍ കുന്നുമ്മല്‍, മല്ലിക ഗോപാലന്‍, പ്രമോദ് ശ്രീവത്സം, എന്‍.ബി. ജയകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ പനയാല്‍, മോഹനന്‍ പട്ടത്താന്‍, സതീഷ് പൂര്‍ണിമ, മോഹനന്‍ ചിറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *